ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.

മലപ്പുറം ജില്ലയിലെ മങ്കടയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാറി(മങ്കട-മഞ്ചേരി റോഡ്) 'ആയിരനാഴിപടി'യിലാണ് ചരിത്രം ഉ റങ്ങുന്ന ആയിരനാഴി കോവിലകം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷത്തെ ചരിത്രം പറയാനുണ്ട് ഈ എട്ടുകെട്ടിന്. വള്ളുവനാടിന്റെ ചരിത്രത്തിൽ വലിയൊരു പങ്ക് ആയിരനാഴി കോവിലകത്തിനുണ്ട്. പല്ലവരാജവംശത്തിന്റെ മുൻ തലമുറക്കാരാണ് വള്ളുവനാട് സ്ഥാപിച്ചത്. അവരുടെ പിൻതലമുറക്കാരുടെയാണ് ഈ എട്ടുകെട്ട്. ആയിര നാഴി കോവിലകം എന്ന പേരു ലഭിക്കാൻ കാരണം പണ്ട് കോവിലകത്ത് സാധുക്കൾക്കായി അന്നധാനം നടത്തിയിരുന്നു. ആയിരം നാഴി അരിയാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മാത്രവുമല്ല കോവിലകത്തിന്റെ പരദേവതയായ തിരുമാന്ധാംകുന്ന് ഭഗവതിയുടെ പിറന്നാളിന് ആയിരം നാഴി അരിയുടെ പ്രസാദം ഊട്ടും ഉണ്ടായിരുന്നതുകൊണ്ട് ഈ കോവിലകം ആയിരനാഴി കോവിലകം എന്നറിയപ്പെട്ടു. മൂന്ന് നിലയിലുള്ള ഈ എട്ടുകെട്ടിൽ ഇരുപതിൽ കൂടുതൽ മുറികളും സമചതുരാകൃതിയിലുള്ള ഒരു നടുമുറ്റവും, ദീർഘചതുരാകൃതിയിലുള്ള മറ്റൊരു നടുമുറ്റവുമാണുള്ളത്. ഈ എട്ടുകെട്ടിന്റെ വാസ്തു ശാസ്ത്രം കൊച്ചുണ്ണി തമ്പുരാന്റെതാണ്. പൂമുഖത്തെ ചിത്രപ്പണികളും, തൂണുകളും,നടുമുറ്റത്തിന് ചുറ്റുംകൈ...