ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര
ഗ്രൂപ്പിൽ നിന്നും ആണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.. പെട്ടെന്നൊരു ആവേശത്തിന്റെ പുറത്ത് ഉച്ചയ്ക്ക് 12.30 ആയപ്പോ ഊണ് കഴിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങി.. ഗൂഗിൾ മാപ്പിൽ റൂട്ട് നോക്കി സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചു, ഇനി റേഞ്ച് ഇല്ലേലും വഴി തെറ്റരുതല്ലോ, നേരെ മുണ്ടക്കയം .. അവിടുന്ന് കുറ്റിക്കൽ വെമ്പളി വഴി ഉറുമ്പിക്കരയിലേക്ക്. സമയം 2 മണി ആകുന്നതെ ഉള്ളു, നല്ല വെയിലും ഉണ്ട്. വന്ന സമയം ശരിയായില്ല എന്നൊരു തോന്നൽ, ഇത്തിരി ചാറ്റൽ മഴ ഒക്കെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.. വഴിയിൽ കണ്ട ഒരു പെട്ടിക്കെടേന്നു ഒരു സോഡാ നാരങ്ങാ വെള്ളവും കുടിച്ചു പതുക്കെ മല കയറാൻ ആരംഭിച്ചു.. വല്യ റബ്ബർ എസ്റ്റേറ്റ്നു നടുവിലൂടെ വളഞ്ഞു പുളഞ്ഞുള്ള കയറ്റം, ആദ്യമൊക്കെ കുറച്ചു ടാറിങ് ഒള്ള റോഡ് ആരുന്നു.. പിന്നെ മണ്ണിട്ട വഴിയായി.. പിന്നെ പേരിനു മാത്രം വഴി.. ബുള്ളറ്റ് ഒരു മടിയും കൂടാതെ കുതിച്ചു.. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു പഴയ വീട് കണ്ടു, മുറ്റത്ത് ഉപേക്ഷിച്ച നിലയിൽ ഒരു പഴയ കാർ ഉം.. അവിടെ വണ്ടി നിർത്തി കുറച്ചു നേരം റസ്റ്റ് എടുത്തു.. നല്ല കാറ്റ്.. നല്ല സുഖം.. അവിടുന്നും മുന്നോട്ടു പോയി.. ചെറിയ നീർചാലുകളും വെള്ളച്ചാട്ടങ്ങളും.. ഒന്നിലും ഇറങ്ങിയില്ലാ, വെറുതെ എന്തിനാ റിസ്ക് എടുക്കുന്നത്





വീണ്ടും മുന്നോട്ട്.. വഴി വീണ്ടും മോശമായി തുടങ്ങി.. പക്ഷെ പതിയെ ബുള്ളറ്റ് കേറി പോയി.. അവിടെ ഒരു റിസോർട് ഉണ്ട്.. അവിടെ വെച്ച് ഒരു ചേട്ടൻ ബൈക്കേൽ വരുന്നു.. എന്നെ പോലെ ഏതെലും പ്രാന്തന് ആണെന്ന് ഓർത്ത് ഞാൻ വണ്ടി നിർത്തി.. പുളളിയും നിർത്തി.. എങ്ങോട്ട് ആണ് എന്ന് ചോദിച്ചു.. ഞാൻ പറഞ്ഞു അങ്ങനെ ഒന്നും ഇല്ല.. കുട്ടിക്കാന്നം വഴി വാഗമൺ.. പുള്ളി ഒരു പുച്ചത്തോടെ ഒന്ന് ചിരിച്ചു.. മുകളിലേക്ക് ബൈക്ക് കൊണ്ട് പോവൻ പറ്റില്ല... അതും ഒറ്റയ്ക്ക് .. 4 വീൽ ഒള്ള ജീപ്പ് മാത്രേ പോവുള്ളു.. വന്ന വഴി തന്നെ തിരിച്ചു പോവുന്നതാണ് നല്ലത്.. ഒരു ഭീഷണിയുടെ ലൈൻ.. ഇൻ ഗോസറ്റ് ഹൗസ്ൽ നെടുമുടി വേണുച്ചേട്ടൻ പറയുന്നപോലെ.. നാശത്തിലേക്കാ നിന്റെ പോക്ക്..





ഒരു സഹായത്തിനു ഒരു മനുഷ്യനെ പോലും കാണാൻ ഇല്ല.. 5 മണി ആയപ്പോളേക്കും നല്ല ഇരുട്ടും ആയി.. മൊത്തത്തിൽ പേടിപ്പിക്കുന്ന ഒരു അന്തരീക്ഷം..



ഫോൺ ന്റെ ചാർജ് തീർന്നിരിക്കുന്നു.. അല്ലേലും അവിടെ റേഞ്ച് ഇല്ല.. മഴയുടെ ശക്‌തി കൂടി കൂടി വരുന്നു.. ആരോട് പറയാൻ ആര് കേൾക്കാൻ..!! കഴിച്ചതൊക്കെ ദഹിച്ചു.. വിശന്നിട്ട് കണ്ണ് കാണാൻ വയ്യ എന്ന അവസ്ഥ.. കുറച്ച് വെള്ളമെങ്കിലും കിട്ടിയാൽ മതി.. എങ്ങനെ എങ്കിലും കേറി പോയെ പറ്റു.. കുറെ കല്ല് ഒക്കെ പെറുക്കിയിട്ടു ഒരു വിധം തള്ളി പതിയെ പതിയെ കേറി ഒരു വിധം ഇരുമലച്ചി പാറയിൽ എത്തി.. അവിടെ ഒരു ചെറിയ അംമ്പലം പോലെ ഒന്നുണ്ട്.. കോട കാരണം ഒന്നും കാണാൻ വയ്യ.. ഇനിയും പോകണം മെയിൻ റോഡ് എത്താൻ.. അധികനേരം നിന്നില്ല, നിൽക്കാൻ പറ്റുന്ന അവസ്ഥ അല്ലാരുന്നു..

നല്ല അടിപൊളി ഓഫ് റോഡിങ് എക്സ്പീരിയൻസ്..



ഓഫ്‌റോഡ് റൈഡ് ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ റൂട്ട് ആണിത്.. ബൈക്ക് അല്ലേൽ 4വീൽ ഡ്രൈവ് ഉള്ള suv മാത്രേ പോകു.. ബൈക്കിനു ആണ് പോകുന്നതെങ്കിൽ ഗ്രൂപ്പ് ആയിട്ട് പോകുക.. (വണ്ടിക്കു പണി കിട്ടുവാണേൽ തളളാൻ ആരോഗ്യമുളള ആളു കൂടെ വേണം

Route:
Mundakayam- Koottickal- Vembly-- Urumbikkara..
Mundakayam- Yendayar- Vadakkemala-- Urumbikkara
Kuttickanam- Ashly Estate- Urumbikkara
Elappara- Memala- Uppukulam -Urumbikkara
Mundakayam- Koottickal- Vembly-- Urumbikkara..
Mundakayam- Yendayar- Vadakkemala-- Urumbikkara
Kuttickanam- Ashly Estate- Urumbikkara
Elappara- Memala- Uppukulam -Urumbikkara
Comments
Post a Comment