തുമ്പികളോട് കഥ പറയാൻ കാറ്റാടികടവിലേക്കൊരു യാത്ര


സഞ്ചാരികൾ അറിഞ്ഞും കേട്ടും ഇപ്പോൾ ഒരുപാട് വരുന്ന ഒരിടമാണ് ഇടുക്കി വണ്ണപ്പുറത്തുള്ള ഈ കൊച്ചു വിനോദ സഞ്ചാര കേന്ദ്രം. വണ്ണപ്പുറത് നിന്നും 8km സഞ്ചരിച്ചാൽ ഇവിടെത്താം 1 km നടക്കാൻ ഉണ്ട് പക്ഷേ മഞ്ഞും മഴയും ആ മടുപ്പ് മാറ്റി പുതിയൊരു അനുഭൂതി സമ്മാനിക്കും.
ഫേസ്ബുക്കിൽ പേരറിയാത്ത ഒരു സഞ്ചാരി ഇട്ട പോസ്റ്റ്‌ ഇൽ നിന്നാണ് ഇവിടേക്കുള്ള യാത്രയുടെ തുടക്കം. വഴി അറിയില്ല എന്താ അതിനു മുകളിൽ ഉള്ളത് എന്നറിയില്ല എങ്കിലും പോകാൻ തന്നെ തീരുമാനം എടുത്തു. എന്നും ഒപ്പം വരാറുള്ള കുറച്ചു നല്ല സഞ്ചാരികളുമായി സൺ‌ഡേ പുറപ്പെട്ടു. ട്രിപ്പ്‌ പോകാനുള്ള ആഗ്രഹത്തിൽ അതിരാവിലെ തന്നെ എഴുന്നേറ്റു നല്ല ആടാറു മഴ പുറത്തു പെയ്യുന്നു. തലേന്ന് വരെ സൂര്യൻ കത്തി നിന്നിട്ട് പോകാൻ നേരത്തു ഇങ്ങനൊരു അവസ്ഥ ഇതിനു മുൻപ് ഉണ്ടായതായി ഓർക്കുന്നില്ല പക്ഷേ എല്ലാം സെറ്റ് ആക്കി വെച്ചിരുന്നത് കൊണ്ട് വരുന്നത് വരുന്നിടത്തു വെച്ച് കാണാമെന്നു ഓർത്തു രാവിലെ തന്നെ പുറപ്പെട്ടു വഴിക്കെല്ലാം മഴ ഇടക്ക് ചില സ്ഥലങ്ങളിൽ കയറി നിൽക്കേണ്ടിയും വന്നു. വണ്ണപ്പുറത് നിന്നും ഇടുക്കി മലഞ്ചെരിവ് കയറുമ്പോൾ തന്നെ കോട മഞ്ഞു ഞങ്ങളെ എല്ലാവരെയും പൊതിഞ്ഞു, അതുവരെ ഉണ്ടായിരുന്ന പ്രേതിക്ഷകൾ എല്ലാം അസ്തമിച്ചു സാധാരണ ഇത്രയും കോടമഞ്ഞു ഉള്ളപ്പോൾ കാറ്റാടി കുന്നിലെത്തിയാലും മഞ്ഞല്ലാതെ മറ്റൊന്നും കാണാൻ ആകില്ല എന്ന തോന്നൽ മനസ്സിൽ നിറഞ്ഞു.
വന്നതല്ലേ എന്തായാലും കയറാൻ തീരുമാനിച്ചു, ഒന്നും കാണാൻ കഴിഞ്ഞില്ലേൽ ഒരു തവണ കൂടി വരാമെന്നു ഓർത്തു കാറ്റാടി കുന്നിനു മുകളിലേക്ക് എല്ലാവരും നടന്നു. അധികം മടുപ്പൊന്നും തോന്നാത്ത ഒരു നടപ്പായിരുന്നു മുകളിലേക്ക് നല്ല കയറ്റം ആണ് ജീപ്പ് അല്ലാതെ മറ്റൊന്നും മുകളിലേക്ക് എത്തില്ല വീടുകൾ ഒന്നും തന്നെ ഇവിടില്ല അങ്ങിങ് തോട്ടം നോക്കാൻ വരുന്നവർക്ക് കിടക്കാൻ ചെറിയ ഷീറ്റ് കൊണ്ടുണ്ടാക്കിയ ചെറിയ കൂരകൾ മാത്രം ഉണ്ടായിരുന്നു. ഇടക്ക് വെച്ച് വലിയ വഴിയിൽ നിന്നും ചെറിയ നടപ്പാതയിലേക് കടക്കണം ആദ്യം കാണാൻ കഴിഞ്ഞില്ല പിന്നീട് വഴി തെറ്റി എന്ന് മനസിലായപ്പോൾ വീണ്ടും വന്നു നോക്കിയപ്പോൾ ആണ് ചെറിയൊരു ബോർഡ്‌ കാണാൻ കഴിഞ്ഞത് ഇങ്ങോട്ട് പോകാൻ തയ്യാറെടുക്കുന്ന സഞ്ചാരികളും ഇതൊന്നു ശ്രെധിക്കണം വഴിയിൽ ചോദിക്കാൻ ആരുമില്ല അതുപോലെ മൊബൈൽ നു റേഞ്ച് ഉം ഉണ്ടാകില്ല.
കുറച്ചു നേരത്തെ യാത്ര കൊണ്ട് മുകളിൽ എത്തി വഴിനീളെ കോടമഞ്ഞു പൊതിഞ്ഞുള്ള യാത്ര ആയിരുന്നു. മുകളിലും മഞ്ഞിന് യാതൊരു കുറവും ഇല്ല കുറച്ചു ബിസ്‌ക്കറ് കൊണ്ട് വന്നിരുന്നത് കഴിച്ചു അവിടിരുപ്പായി നല്ലൊരു കാറ്റ് വന്നാൽ മഞ്ഞു മാറി കാഴ്ചകൾ കാണമെന്നൊരു വിശ്വാസത്തോടെ കുറച്ചു സമയം കഴിഞ്ഞിട്ടും മഞ്ഞിന് യാതൊരു മാറ്റവുമില്ല എങ്ങും കോട മയം. ഇനി നോക്കിയിട്ട് കാര്യമില്ല എന്നൊരു രീതിയിലേക്കു കാര്യങ്ങൾ എത്തി വന്നത് വന്നു കുറച്ചു ഫോട്ടോസ് എങ്കിലും എടുക്കലോ എന്നോർത്ത് എല്ലാവരും പോസിങ്‌ തുടങ്ങി. മലമുകളാണെങ്കിലും കൈവരികൾ ഉണ്ട് ഇവിടെ താഴെ അഗാധമായ കൊക്കയും. കുറച്ചു സമയം കഴിഞ്ഞു ഒട്ടും പ്രേതിക്ഷിക്കാതെ നല്ല കാറ്റ് അടിച്ചു കോട എല്ലാം അകന്നു കേവലം ഒരു മിനിറ്റ് മാത്രമേ ആ കാഴ്ച ഉണ്ടായിരുന്നു എങ്കിലും അത് മതിയായിരുന്നു ഞങ്ങൾക്ക്.
നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന തോട്ടങ്ങളും വീടുകളും മലകളും എന്ന് വേണ്ട നല്ല തണുത്ത കാറ്റും പച്ചപ്പും എല്ലാം കൊണ്ടും ആ ഒരു മിനിറ്റ് ഞങ്ങൾക്ക് സ്വർഗ്ഗ തുല്യം ആയിരുന്നു കൈവരിയിലെ കൊക്കയുടെ ആഴം അപ്പോഴാണ് ശെരിക്കും മനസിലായത് തല കറക്കാൻ പോകുന്ന തരത്തിൽ ആയിരുന്നു ഇവിടത്തെ ആഴം. അവിടുന്ന് ഒരു മല കൂടി കയറുവാൻ ഞങ്ങൾ തീരുമാനിച്ചു അതിനു മുകളിലും ഇതുപോലെ നല്ല കാഴ്ചകൾ ഉണ്ടാകുമെന്നു തോന്നി മഞ്ഞു മാറിയാൽ അത് കൂടി കാണാമല്ലോ. ചെറിയ കാടിന് ഉള്ളിൽ കൂടി പാറ കയറി വേണം മുകളിലെത്താൻ ഒരു വിധം കയറി മുകളിൽ എത്തി മഞ്ഞിന് നല്ല കട്ടി ഉണ്ടായിരുന്നു ഇവിടെ ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല ബാഗും സാധനങ്ങളും പാറ പുറത്തു വെച്ച് എല്ലാരും മിണ്ടാൻ തുടങ്ങി കണ്ടിട്ടേ ഇനി തിരിച്ചുള്ളു എന്ന് എല്ലാവർക്കും ശാട്യം ആയിരുന്നു അവിടെ.
ആ കാഴ്ച കാണാൻ ഏകദേശം ഒരു മണിക്കൂറോളം വേണ്ടി വന്നു മഞ്ഞു മൊത്തമായി മാറിയില്ലെങ്കിലും ചെറുതായി ഞങ്ങൾക്ക് കാഴ്ച ഒരുക്കി തന്നു ഇത്ര നേരം വെയിറ്റ് ചെയ്യിപ്പിച്ചതിൽ മലക്കുള്ള സഹതാപം ആയിരുന്നിരിക്കാം ആ കാഴ്ചകൾ മുൻപിൽ മല പച്ച ഉടുപ്പ് പുതച്ചു നീണ്ടു കിടക്കുന്നു, നല്ല ഇളം പച്ചപ്പുല്ലുകളാൽ നീണ്ടു കിടക്കുന്ന മല നിരകൾ. സെക്കൻഡുകൾക്കുള്ളിൽ ആ മനോഹരമായ കാഴ്ച ഞങ്ങളുടെ കണ്ണുകൾക്ക് മുൻപിൽ നിന്നും മറഞ്ഞു പിന്നീട് അങ്ങോട്ട്‌ കാറ്റും മഴയും മാത്രം ആയിരുന്നു റൈൻ കോട്ട് എല്ലാവരുടെയും അടുത്ത് ഉണ്ടായിരുന്നത് ഉണ്ടായിരുന്നത് രെക്ഷ ആയി, അതി ശക്തമായ കാറ്റ്‌ ആയിരുന്നതിനാൽ കുട നിവർത്താൻ സാധിക്കുമായിരുന്നില്ല മെല്ലെ മല ഇറങ്ങി. കാറ്റാടി കടവ് വ്യൂ പോയിന്റ് നു സൈഡ് ഇൽ ആയി മാമുനി അറ ഉണ്ട് കുറച്ചു താഴോട്ട് ഇറങ്ങി ചെന്നാൽ ചെറിയൊരു അറ കാണാം അത് കൂടി കണ്ടു ഞങ്ങൾ ഇറങ്ങി. കുറേ നാളുകൾക്കു ശേഷം നല്ലൊരു ട്രിപ്പ്‌ കിട്ടിയ സന്തോഷത്തിൽ
റൂട്ട്
തൊടുപുഴയിൽ നിന്നും :-
തൊടുപുഴ - വണ്ണപ്പുറം -മുണ്ടൻമുടി - കാറ്റാടി കടവ് (24km)
എറണാകുളം തൃശൂർ ഭാഗത്തു നിന്നും
മൂവാറ്റുപുഴ - വണ്ണപ്പുറം -മുണ്ടൻമുടി -കാറ്റാടികടവ്

Comments

Popular posts from this blog

ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.

വൈശാലി ഗുഹ

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര