ശിരുവാണി യാത്ര; കാടറിഞ്ഞ്, മനം നിറഞ്ഞ് ഒരു യാത്ര...

ശിരുവാണി കാടുകള്‍ എന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി... കേരള വനംവകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവുകളിൽ ഏറ്റവും മനോഹരമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒന്നാണ് ശിരുവാണി അണക്കെട്ടിന്റെ തീരത്തുള്ള പട്ടിയാർ ബംഗ്ലാവ്. മണ്ണാർക്കാട് ഡി.എഫ്.ഒ.യുടെ പ്രത്യേക അനുവാദം കിട്ടിയെങ്കിലേ ഇവിടെ താമസിക്കാൻ സാധിക്കുകയുള്ളു. അവധി ദിവസങ്ങളിൽ വിശിഷ്ട വ്യക്തികളും അവരുടെ ശുപാർശക്കാരും ഉൾപ്പെടെ വരുന്നത് കൊണ്ട് പട്ടിയാർ എന്ന സപ്നം നീണ്ടുപോയി. ഒടുവിൽ എത്തവണത്തെയും പോലെ വനംവകുപ്പിലുള്ള സുഹൃത്തിന്റെ സഹായത്താൽ ഇക്കഴിഞ്ഞ ഓഗസ്റ്റ് 13നു അവിടെ താമസം തരപ്പെടുത്തി. കൂട്ടത്തിൽ 2 അവധി ദിവസവും കൂടി ഉള്ളതുകൊണ്ട് 3 ദിവസം പാലക്കാട് കണ്ടുകളയാം എന്ന് കരുതി. കാടിനുള്ളിൽ ഡാമിന്റെ തീരത്താണ് പട്ടിയാർ ബംഗ്ലാവ്, ഭക്ഷണം കഴിക്കണമെങ്കിൽ ഉപ്പ് മുതൽ കർപ്പൂരം വരെ നമ്മൾ വാങ്ങിക്കൊണ്ടു പോകണം. കാടിന്റെ അതിർത്തിയിൽ പാലക്കയം എന്ന സ്ഥലത്തു നിന്ന് അത്യാവശ്യം വേണ്ട സാധനങ്ങൾ ഒക്കെ കിട്ടുമെന്നു പ്രവീൺ പറഞ്ഞിരുന്നു. എന്നാലും ഒരു ഉറപ്പിന് മൂന്നു നേരത്തെ ഭക്ഷണത്തിനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി അത് വാങ്ങി വണ്ടിയിൽ കേറ്റിയി...