ആനച്ചാടികുത്ത് | ഇടുക്കിയിൽ എന്തുണ്ട് കാണാൻ എന്ന് ചോദിച്ചാൽ ഞങ്ങൾ പറയും


ഇടുക്കിയിൽ എന്തുണ്ട് കാണാൻ എന്ന് ചോദിച്ചാൽ ഞങ്ങൾ പറയും നിങ്ങളാരും കേൾക്കാത്ത നിങ്ങളാരും കാണാത്ത ഒരു നൂറ് സ്ഥലങ്ങൾ എവിടെ ഒക്കെയോ ഒളിപ്പിച്ചു വച്ച ഒരു കുഞ്ഞു സുന്ദരിയാണ് ഇടുക്കിയെന്ന്..
ഇത് "ആനച്ചാടികുത്ത്" രണ്ട് ആനകൾ തമ്മിലുള്ള വഴക്കിനിടയിൽ ഒരാന കാൽവഴുതി ഈ കുത്തിൽ വീണ് മരിച്ചതിനാൽ ഇതിന് ആനച്ചാടികുത്ത് എന്ന് പേര് വന്നു എന്നു പഴമക്കാർ പറയും... എന്തു തന്നെ ആയാലും പ്രകൃതിയുടെ ഒട്ടും കലർപ്പില്ലാത്ത ചായക്കൂട്ടിൽ തനത് സൗന്ദര്യം നിറഞ്ഞു നിക്കുന്ന ഒരപൂർവ്വ കാഴ്ചയാണ് കേരളത്തിൽ പെയ്തൊഴിയാത്ത മഴക്കാലത്ത് ഈ സ്ഥലം നമുക്കു സമ്മാനിക്കുന്നത്...
തൊടുപുഴയിൽ നിന്ന് കരിമണ്ണൂർ വഴി തൊമ്മൻകുത്ത് ടൗണിൽ എത്തി നൂറു മീറ്റർ വണ്ണപ്പുറം റൂട്ടിൽ മുന്നോട്ടു പോയി വലതു തിരിഞ്ഞ് ഏകദേശം ഒരു കിലോമീറ്റർ പോയാൽ ആനച്ചാടികുത്തിൽ എത്താം...




Comments

Popular posts from this blog

ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.

വൈശാലി ഗുഹ

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര