പാഞ്ചാലിമേട് ( ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്.)


*പാഞ്ചാലിമേട് ( ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്.)
വളരെ നല്ല കാഴ്ച്ചകള്‍ ,
ആർദ്രമായി മഞ്ഞു പെയ്യുന്ന മേട്. അതങ്ങു കണ്ണെത്ത ദൂരത്തോളം പെയ്തിറങ്ങുകയാണ്. കാഴ്ചകൾ കണ്ടങ്ങനെ നീങ്ങുമ്പോൾ സമയവും ദൂരവും പോയതറിയില്ല.
മുകളിലെ മൊട്ടക്കുന്നുവരെയും റോഡ് ഉണ്ട്, ബാക്കി അരക്കിലോമീറ്റർ ഒറ്റയടിപ്പാതയാണ്. ഇവിടെ ഉള്ള രണ്ടു കുന്നുകളിൽ ഒന്ന് ഒരു കുരുശുമലയും മറ്റേതിൽ ശ്രീഭുവനേശ്വരിയുടെ ക്ഷേത്രവും തകർന്ന ശിവലിംഗവും ഉണ്ട്.
ദ്വാപരയുഗത്തിൽ പാണ്ഡവർ പാഞ്ചാലിസമേതം വനവാസകാലത്ത് ഇവിടെ എത്തി എന്നാണ് വിശ്വാസം. പഞ്ചാലിമേട് എന്ന സ്ഥലനാമത്തിനും പിന്നിലുംനിറയുന്ന ചരിത്രവും ഇതുതന്നെ.
ഇടുക്കി ജില്ലയിൽ കോട്ടയം-കുമുളി റോഡിൽ മുറിഞ്ഞപുഴയിൽ നിന്ന് ഏഴ് കിലോമീറ്റർസഞ്ചരിച്ചാൽ പഞ്ചാലിമേട്ടിൽ എത്താം. വാഹനങ്ങളിലെത്തിയാൽ പാഞ്ചാലിമേടിന്റെ 300 മീറ്റർ വരെ സമീപത്തേക്കും.
കോട്ടയം - കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം-തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം.

Comments

Popular posts from this blog

ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.

വൈശാലി ഗുഹ

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര