Posts

മഞ്ഞണിഞ്ഞ മാമലയിൽ...ഇല്ലിയ്ക്കൽ കല്ല്

Image
 പ്രകൃതിയിലേക്ക് ഒരു യാത്ര (a travel towards NATURE) മലമുകളിലെ പിളർന്ന കല്ലിന്റെ കാഴ്ചകളിൽ കൂടി കോടമഞ്ഞിന്‍ കുളിരുമായി ഒരിടം .ആകാശത്തോളം തല ഉയര്‍ത്തി ഇവള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു .ഇവളുടെ പേര് ആണ് ഇല്ലിക്കല്‍ .ഇല്ലിക്കല്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര ഇല്ലിക്കല്‍ കല്ല്‌ എന്ന് ഇവള്‍ അറിയപ്പെടുന്നു.ഒരുപാട് കാലമായി മിനി ഹരി കൃഷണനും കുടുംബവും ഇവളെ ഒന്ന് അടുത്തറിയാന്‍ ആഗ്രഹിക്കുന്നു.തുടങ്ങാം യാത്ര തൊടുപുഴ മേല്കാവ് വഴി യുള്ള യാത്ര അവിസ്മരണീയമാണ്.മേല്കാവ് അറിയില്ലേ.ശ്രീനിവാസനെ അനശ്വര ബാര്‍ബര്‍ ആക്കി യ നാട്. നിഷ്കളങ്കരായ ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് അതിലും നിഷ്കളങ്കമായ പ്രകൃതിയെ കാണാം. ആധുനിക തയുടെ യന്ത്ര കൈകള്‍ ഇതുവരെ കടന്നു വന്നിട്ടീല്ല .അരികില്‍ അണയുന്നവര്‍ക്ക് ആവോളം നയന മനോഹര കാഴ്ച ഒരുക്കി ഇവള്‍ ഇല്ലിക്കല്‍ കല്ല്‌ പച്ചപ്പിന്റെ ചേല ചുറ്റി ഒരു മണവാട്ടിയെ പോലെ .സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള ഇല്ലിക്കല്‍ കുന്നുകള്‍ കേരളത്തിന്റെ ടൂറിസം മാപ്പുകളില്‍ ഇടം പിടിക്കുന്നു . മൂന്നു നാല് കിലോ മീറ്റര്‍ കുത്തനെയുള്ള കയറ്റം കിതപ്പ് നല്‍കുന്നു എങ്കിലും ഇവളുടെ നെ...

അപൂര്‍വ ദൃശ്യാനുഭവമായി ആനമട

Image
 ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ആനമട ഞാൻ നെല്ലിയാമ്പതി ആനമട എന്ന സ്ഥലത്തേക്ക് ഒരു യാത്രപോയി ...കാടിനകത്തേക്ക് 14 കിലോമീറ്റെർ നടക്കണം ആനമടയിലെ ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ട് ലേക്ക്... അവിടെ ഒരു രാത്രിയും പകലും ..ആ യാത്രയിലെ എന്റെ ക്യാമറാ അനുഭവങ്ങൾ മറക്കാനാവാത്തതാണ് കാടിനകത്തെ പുലർക്കാലം വല്ലാത്തൊരു അനുഭവമായിരുന്നു ...കയ്യിൽ ക്യാമറയും പിടിച്ചു അങ്ങനെ നോക്കി നിന്നുപോയി ... കാലിൽ കടിക്കുന്ന അട്ടകളെ കാര്യമാക്കാതെ കാട്ടിനുള്ളിലെക്ക്, നടക്കുമ്പോൾ ,കാടിന്റെ വന്യമായ ആ പച്ച മാത്രമായിരുന്നു ഉള്ളിൽ നിറയെ ...ഓരോ കാഴ്ചകളും എന്നെ അത്രമേൽ അമ്പരപ്പിച്ചു മരകൂട്ടങ്ങൾക്കിടയിലൂടെ ആദ്യ വെയിലിന്റെ സ്വർണ നൂലുകൾ അരിച്ചിറങ്ങുന്നത്...ഇലകളിൽ വെയിൽ വീണു തിളങ്ങുന്നത് .....ഓറഞ്ച് തോട്ടങ്ങളിലൂടെ കൊടയോഴുകുന്നത് ....കാടിനുള്ളിലെ തടാകത്തിൽ നിന്നും പുകപോലെ നീരാവിയുയരുന്നത് ...റോസ് നിറത്തിൽ ഭംഗിയുള്ള പേരറിയാത്ത പൂവുകളിൽ മഞ്ഞു വീണു കിടക്കുന്നത്... കാപ്പിച്ചെടിയുടെ വെളുത്തപൂക്കൾ വനകന്യകമാരെപ്പോലെ തലകുനിച്ച് നിൽകുന്നത് ... ...അങ്ങിനെ ഒത്തിരി ഒത്തിരി കാഴ്ച്ചകൾ .............

ഹെയർപിന്നുകളിലൂടെ ഒരു യാത്ര

Image
 രാവിലെ ആങ്ങിത്തൂങ്ങി ഒരു പത്ത് മണിയോടെ റെഡിയായി. വാൽപ്പാറ അല്ലെങ്കിൽ മുള്ളി. "ഹെഡ് ഓർ ടെയിൽ???-വാല് വീണാൽ വാല്പാറ." അങ്ങനെ തലയുമായി ഞങ്ങൾ 11 മണിക്ക് 'രാജകീയ' വണ്ടിയിൽ യാത്ര തുടങ്ങി. കാട്ടിലൂടെയുള്ള യാത്രയായതിനാൽ 'പട പട' മാറ്റി 'സയലന്റ്-സാറിനെ' ഫിറ്റ്‌ ചെയ്തിരുന്നു. പെരിന്തൽമണ്ണ-മണ്ണാർക്കാട് വഴി അട്ടപ്പാടി. പുറത്തു കാണുന്ന ശരീരഭാഗങ്ങൾ മുഴുവാൻ പൊള്ളി കരിവാളിച്ചു. ഈ കാലാവസ്ഥയിൽ ഒരു ബൈക്ക് ട്രിപ്പ്‌ നടത്താൻ തോന്നിയ സമയത്തെക്കുറിച്ച് ആലോചിച്ച് കുറേ ചിരിച്ചു, അല്ലാതെ വേറെന്തു ചെയ്യാൻ.... എൻഫീൽഡിൽ ഇത് ആദ്യ അനുഭവമാണ്. അട്ടപ്പാടി വരെ സുഖിച്ചങ്ങു ഓടിച്ചു. അട്ടപാടി, കേട്ടതുപോലോക്കെ തന്നെ. എങ്കിലും, അവിടെ മൊബൈലിനു റെയ്‌ന്ജോ, കാര്യമായ കടകളോ പ്രതീക്ഷിച്ചില്ല. ഊണ് കഴിക്കാൻ കേറിയത്‌ താവളത്തുള്ള ഒരു ഹോട്ടലിൽ. വലിയൊരു ആദിവാസി കുടുംബം കയറി വന്ന് അതിലെ ചെറിയ പെറുങ്ങിണികൾ മുതൽ ഒണങ്ങി മെലിഞ്ഞ അമ്മൂമ്മമാർ വരെ എല്ലാവരും ഒരേ സ്വരത്തിൽ പൊറോട്ട ഓർഡർ ചെയ്തത് ഒരു നിമിഷത്തേക്ക് ചിന്തയിലാക്കി. കർത്താവിന് അഭിമാനിക്കാം, ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും ...

തിരുവനന്തപുരം - തെന്മല - കുറ്റാലം - പാപനാശം

Image
  ീണ്ടും ഈറൂട്ടിൽ ഒരു യാത്ര കൂടെ ചെയ്യാൻ ഉള്ള പ്രചോദനം. കേരളത്തിന്റെയും തമിഴ്നാടിന്റേയും നിഷ്കളങ്കമായ ഗ്രാമീണ സൗന്ദര്യവും കാടും മലയും നദികളും വെള്ളച്ചാട്ടവും എല്ലാം ഒരൊറ്റ യാത്രയിൽ ആസ്വദിച്ചറിയാൻ പറ്റിയ ഒരു ട്രിപ്പ് .   പണ്ടൊരിക്കൽ തിരുവനന്തപുരത്തു നിന്നും കുറ്റാലം വരെ നടത്തിയ ഒരു ബൈക്ക് യാത്രയാണ് വ ദീപാവലി ദിവസം പുലർച്ചെ 6 മണിക്ക് കഴക്കൂട്ടത്തുനിന്നു ഞങ്ങൾ മൂന്നുപേർ 2 ബൈക്കിലായി യാത്ര തുടങ്ങി. ആദ്യം തന്നെ ഫുൾ ടാങ്ക് പ്രട്രോൾ അടിച്ചു. ആദ്യം പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ ക്യാന്റീലേക്കു.നെടുമങ്ങാട് വഴിയുള്ള യാത്ര പ്ലാൻ ചെയ്യുമ്പോളെല്ലാം ബ്രേക്‌ഫാസ്റ് ഇവിടുന്നാണ്. നല്ല നാടൻ ഭക്ഷണവും സ്വാദുള്ള ചായയും.ഇത് കഴിഞ്ഞാൽ പിന്നെ നെടുമങ്ങാട്-തെന്മല റൂട്ടിൽ അതിരാവിലെ നല്ല ഭക്ഷണം കിട്ടുന്ന കടകൾ കുറവാണു. പോത്തൻകോട് - വെമ്പായം വഴി നെടുമങ്ങാട് വരെ എങ്ങും നിറുത്താത്തെ യാത്ര തുടർന്നു . മഞ്ഞു മൂടിയ റോഡും അതിരാവിലെ ഉള്ള ഗ്രാമക്കാഴ്ചകളും ഈ റൂട്ടിലൂടെ ഉള്ള ബൈക്ക് യാത്രയുടെ ത്രില്ല് കൂട്ടും. വെഞ്ഞാറമൂട് വഴി ആയ്യൂർ വരെ ഹൈവേയിലൂടെ യാത്ര ചെയ്തു കുളത്തുപ്പുഴ വഴി...

ചരിത്രം ഉറങ്ങുന്ന ആയിരനാഴി കോവിലകം.

Image
മലപ്പുറം ജില്ലയിലെ മങ്കടയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാറി(മങ്കട-മഞ്ചേരി റോഡ്) 'ആയിരനാഴിപടി'യിലാണ് ചരിത്രം ഉ റങ്ങുന്ന ആയിരനാഴി കോവിലകം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വർഷത്തെ ചരിത്രം പറയാനുണ്ട് ഈ എട്ടുകെട്ടിന്. വള്ളുവനാടിന്റെ ചരിത്രത്തിൽ വലിയൊരു പങ്ക് ആയിരനാഴി കോവിലകത്തിനുണ്ട്. പല്ലവരാജവംശത്തിന്റെ മുൻ തലമുറക്കാരാണ് വള്ളുവനാട് സ്ഥാപിച്ചത്. അവരുടെ പിൻതലമുറക്കാരുടെയാണ് ഈ എട്ടുകെട്ട്. ആയിര നാഴി കോവിലകം എന്ന പേരു ലഭിക്കാൻ കാരണം പണ്ട് കോവിലകത്ത് സാധുക്കൾക്കായി അന്നധാനം നടത്തിയിരുന്നു. ആയിരം നാഴി അരിയാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മാത്രവുമല്ല കോവിലകത്തിന്റെ പരദേവതയായ തിരുമാന്ധാംകുന്ന് ഭഗവതിയുടെ പിറന്നാളിന് ആയിരം നാഴി അരിയുടെ പ്രസാദം ഊട്ടും ഉണ്ടായിരുന്നതുകൊണ്ട് ഈ കോവിലകം ആയിരനാഴി കോവിലകം എന്നറിയപ്പെട്ടു. മൂന്ന് നിലയിലുള്ള ഈ എട്ടുകെട്ടിൽ ഇരുപതിൽ കൂടുതൽ മുറികളും സമചതുരാകൃതിയിലുള്ള ഒരു നടുമുറ്റവും, ദീർഘചതുരാകൃതിയിലുള്ള മറ്റൊരു നടുമുറ്റവുമാണുള്ളത്. ഈ എട്ടുകെട്ടിന്റെ വാസ്തു ശാസ്ത്രം കൊച്ചുണ്ണി തമ്പുരാന്റെതാണ്. പൂമുഖത്തെ ചിത്രപ്പണികളും, തൂണുകളും,നടുമുറ്റത്തിന് ചുറ്റുംകൈ...

ഉറുമ്പിക്കരയിലേക്ക് ഒറ്റയ്ക്കൊരു ബൈക്ക് യാത്ര

Image
ഗ്രൂപ്പിൽ നിന്നും ആണ് ഇങ്ങനെ ഒരു സ്ഥലത്തെ കുറിച്ച് ആദ്യമായി കേൾക്കുന്നത്.. പെട്ടെന്നൊരു ആവേശത്തി ന്റെ പുറത്ത് ഉച്ചയ്ക്ക് 12.30 ആയപ്പോ ഊണ് കഴിച്ചിട്ട് വീട്ടിൽ നിന്ന് ഇറങ്ങി.. ഗൂഗിൾ മാപ്പിൽ റൂട്ട് നോക്കി സ്‌ക്രീൻ ഷോട്ട് എടുത്തു വെച്ചു, ഇനി റേഞ്ച് ഇല്ലേലും വഴി തെറ്റരുതല്ലോ, നേരെ മുണ്ടക്കയം .. അവിടുന്ന് കുറ്റിക്കൽ വെമ്പളി വഴി ഉറുമ്പിക്കരയിലേക്ക്. സമയം 2 മണി ആകുന്നതെ ഉള്ളു, നല്ല വെയിലും ഉണ്ട്. വന്ന സമയം ശരിയായില്ല എന്നൊരു തോന്നൽ, ഇത്തിരി ചാറ്റൽ മഴ ഒക്കെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ.. വഴിയിൽ കണ്ട ഒരു പെട്ടിക്കെടേന്നു ഒരു സോഡാ നാരങ്ങാ വെള്ളവും കുടിച്ചു പതുക്കെ മല കയറാൻ ആരംഭിച്ചു.. വല്യ റബ്ബർ എസ്റ്റേറ്റ്നു നടുവിലൂടെ വളഞ്ഞു പുളഞ്ഞുള്ള കയറ്റം, ആദ്യമൊക്കെ കുറച്ചു ടാറിങ് ഒള്ള റോഡ് ആരുന്നു.. പിന്നെ മണ്ണിട്ട വഴിയായി.. പിന്നെ പേരിനു മാത്രം വഴി.. ബുള്ളറ്റ് ഒരു മടിയും കൂടാതെ കുതിച്ചു.. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു പഴയ വീട് കണ്ടു, മുറ്റത്ത് ഉപേക്ഷിച്ച നിലയിൽ ഒരു പഴയ കാർ ഉം.. അവിടെ വണ്ടി നിർത്തി കുറച്ചു നേരം റസ്റ്റ് എടുത്തു.. നല്ല കാറ്റ്.. നല്ല സുഖം.. അവിടുന്നും മുന്നോട്ടു പോയി.. ചെറി...