Posts

Showing posts from April, 2018

മഞ്ഞണിഞ്ഞ മാമലയിൽ...ഇല്ലിയ്ക്കൽ കല്ല്

Image
 പ്രകൃതിയിലേക്ക് ഒരു യാത്ര (a travel towards NATURE) മലമുകളിലെ പിളർന്ന കല്ലിന്റെ കാഴ്ചകളിൽ കൂടി കോടമഞ്ഞിന്‍ കുളിരുമായി ഒരിടം .ആകാശത്തോളം തല ഉയര്‍ത്തി ഇവള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു .ഇവളുടെ പേര് ആണ് ഇല്ലിക്കല്‍ .ഇല്ലിക്കല്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര ഇല്ലിക്കല്‍ കല്ല്‌ എന്ന് ഇവള്‍ അറിയപ്പെടുന്നു.ഒരുപാട് കാലമായി മിനി ഹരി കൃഷണനും കുടുംബവും ഇവളെ ഒന്ന് അടുത്തറിയാന്‍ ആഗ്രഹിക്കുന്നു.തുടങ്ങാം യാത്ര തൊടുപുഴ മേല്കാവ് വഴി യുള്ള യാത്ര അവിസ്മരണീയമാണ്.മേല്കാവ് അറിയില്ലേ.ശ്രീനിവാസനെ അനശ്വര ബാര്‍ബര്‍ ആക്കി യ നാട്. നിഷ്കളങ്കരായ ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് അതിലും നിഷ്കളങ്കമായ പ്രകൃതിയെ കാണാം. ആധുനിക തയുടെ യന്ത്ര കൈകള്‍ ഇതുവരെ കടന്നു വന്നിട്ടീല്ല .അരികില്‍ അണയുന്നവര്‍ക്ക് ആവോളം നയന മനോഹര കാഴ്ച ഒരുക്കി ഇവള്‍ ഇല്ലിക്കല്‍ കല്ല്‌ പച്ചപ്പിന്റെ ചേല ചുറ്റി ഒരു മണവാട്ടിയെ പോലെ .സമുദ്ര നിരപ്പില്‍ നിന്നും 6000 അടി ഉയരത്തിലുള്ള ഇല്ലിക്കല്‍ കുന്നുകള്‍ കേരളത്തിന്റെ ടൂറിസം മാപ്പുകളില്‍ ഇടം പിടിക്കുന്നു . മൂന്നു നാല് കിലോ മീറ്റര്‍ കുത്തനെയുള്ള കയറ്റം കിതപ്പ് നല്‍കുന്നു എങ്കിലും ഇവളുടെ നെ...